Saturday, August 27th, 2016

ഉഷാ സ്‌കൂളിലെ അത്ലറ്റുകള്‍ക്ക് രോഗം വന്നാല്‍ മരുന്നുമായി ചെല്ലേണ്ടത് കുട്ടികളുടെ ബന്ധുക്കള്‍. സ്‌ക്കൂളില്‍ പേരിനു പോലും ഡോക്ടര്‍മാരില്ലാത്തതാണ് കാരണം. കുട്ടികളെ ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ കാണിക്കാതെ രോഗലക്ഷണങ്ങള്‍ പറഞ്ഞു മരുന്ന് വാങ്ങുന്ന അത്യന്തം അപകടകരമായ രീതിയാണ് ഇവിടെ പിന്തുടരുന്നത്. സ്‌പോര്‍ട്‌സ് സ്കൂളുകൾക്ക് പ്രത്യേകം വൈദഗ്ധ്യമുളള ഡോക്ടര്‍മാരുടെ സേവനം അനിവാര്യമാണ്. SEM (സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് മെഡിസിന്‍) വിദഗ്ധരായിട്ടുള്ള ഡോക്ടര്‍മാരാണ് അത്ലറ്റുകളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടത്. ഉഷാ സ്‌ക്കൂളില്‍ ഇത്തരം ഡോക്ടര്‍മാര്‍ നിലവില്‍ ഇല്ല. ഇക്കാര്യം പുറംലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ നെട്ടോട്ടമാരംഭിച്ചിരിക്കുകയാണ് […]

ജീവന്‍ പണയംവെച്ച് സാഹസം: ട്രെയിനില്‍ പെട്ടെന്ന് കയറിപ്പറ്റാനും ഇരിപ്പിടം ലഭിക്കാനും അപകടം പതിയിരിക്കുന്ന സമാന്തര പ്ലാറ്റ്‌ഫോം ഉണ്ടാക്കി യാത്രക്കാര്‍

കൊച്ചി: തിരക്കുള്ള സമയങ്ങളില്‍ ട്രെയിനില്‍ എളുപ്പത്തില്‍ കയറിപ്പറ്റാനും സീറ്റ് ലഭിക്കാനും വേണ്ടി അപകടം പതിയിരിക്കുന്ന സമാന്തര പ്ലാറ്റ്‌ഫോം ഉണ്ടാക്കി യാത്രക്കാര്‍. ട്രെയിനുകള്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്നതിനു തൊട്ടു മുന്‍പ് പാറ്റ്‌ഫോമില്‍ നിന്നു വീക്ഷിച്ചു കൊണ്ട് ട്രെയിന്‍ വരുന്ന സമയത്ത് മറുവശത്തേക്ക് ചാടി പെട്ടന്ന് ട്രെയിനില്‍ കയറാനും സീറ്റ് ലഭിക്കാനുമാണ് യാത്രക്കാര്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത്. രണ്ടു ട്രെയിനുകള്‍ക്കിടയ്ക്ക് ഓരോ കംപാര്‍ട്ടുമെന്റിലേക്കും വെള്ളം എത്തിക്കാനുള്ള പൈപ്പുകളുടെ ഇടയിലൂടെ വരെ നുഴഞ്ഞു കയറിയാണ് ഇത്തരത്തില്‍ ട്രെയിനില്‍ കയറിപ്പറ്റാനുളള ശ്രമം. എല്ലാ സുരക്ഷാ […]

സിപിഐ- സിപിഐ(എം) പോരു തുടരുന്നതിനിടെ എറണാകുളത്ത് സിപിഐ വേദിയില്‍ വിഎസ് എത്തി; പോലീസ് ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന സുരേഷിനെയും വിഎസ് സന്ദര്‍ശിച്ചു

അണികളെ അടര്‍ത്തിയെടുക്കുന്നതു സംബന്ധിച്ച് ഉയര്‍ന്നുവന്നിരിക്കുന്ന സിപിഐ- സിപിഐ(എം) പോരിടിനിടയില്‍ സിപിഐ(എം) നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന്‍ സിപിഐ വേദിയിലെത്തി. ഇരുപാര്‍ട്ടികള്‍ തമ്മില്‍ സമരം നിലനില്‍ക്കുന്ന എറണാകുളം ജില്ലയിലെ പരിപാടിയില്‍ തന്നെയാണ് വിഎസ് പങ്കെടുത്തത്. എറണാകുളം ടൗണ്‍ ഹാളില്‍ സിപിഐയുടെ യുവജനവിഭാഗമായ എഐവൈഎഫിന്റെ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഇന്നലെ സംഘടിപ്പിച്ച ഫാസിസ്റ്റ്‌വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനാണു വിഎസ് എത്തിയത്. ഇതിനിടെ പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇടക്കൊച്ചി സ്വദേശിയായ ബസ് ഡ്രൈവര്‍ സുരേഷിനെ കാണാന്‍ വിഎസ് എത്തി. […]


kerala
International
SPORTS
technology
business
HEALTH
NARADA STING